13,041 കോടി രൂപയുടെ റെയില്‍വേ, ദേശീയപാത പദ്ധതികൾക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ യോഗം
നാല് റെയിൽവേ പദ്ധതികളും ഒരു ദേശീയപാത പദ്ധതിയും ഉൾപ്പെടെ 13,041 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പശ്ചിമ ബംഗാൾ, ഒഡീഷ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി എട്ട് ജില്ലകളെ ഉൾക്കൊള്ളുന്ന നാല് റെയിൽവേ മൾട്ടി-ട്രാക്കിംഗ് പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ഇതുവഴി ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനക്ഷമത വർദ്ധിക്കുമെന്നും 6,448 ഗ്രാമങ്ങളിലേക്കുള്ള യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.


