മേട്രൺ കം റെസിഡന്റ് ട്യൂട്ടർ : അഭിമുഖം 30ന്

Nov 25, 2026
മേട്രൺ കം റെസിഡന്റ് ട്യൂട്ടർ : അഭിമുഖം 30ന്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലേക്ക് മേട്രൺ കം റെസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രതിമാസം 12,000 രൂപയാണ് വേതനം. ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ നവംബർ 30ന് രാവിലെ 10.30ന് വെള്ളയമ്പലം കനക നഗർ അയ്യൻകാളി ഭവനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജാതി സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയും അഭിമുഖ സമയത്ത് കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് 0471-2314238, 0471-2314232.