മെഡിക്കൽ ഓഫീസർ നിയമനം
തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിനായി ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നു. 40 വയസ്സിന് താഴെയുള്ള ബി.എച്ച്.എം.എസ്., ടി.സി.എം.സി. രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ https://cutt.ly/regtsrexam എന്ന ഓണ്‍ലൈന്‍ ലിങ്കിലൂടെ ഡിസംബര്‍ 7 ന് വൈകീട്ട് 5 നകം രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവരെ തുടര്‍ന്ന് നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഓണ്‍ലൈന്‍ പരീക്ഷയുടെ ലിങ്ക്, സമയം, തീയതിയും മറ്റു വിവരങ്ങളും രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കും. ഫോണ്‍: 0487 2366643.