ഭിന്നശേഷി ദിനാചരണം, ഫോട്ടോഗ്രാഫി മത്സരം

Nov 25, 2024
ഭിന്നശേഷി ദിനാചരണം, ഫോട്ടോഗ്രാഫി മത്സരം

ജില്ലാ സാമൂഹികനീതി വകുപ്പ് ഓള്‍ കേരള ഫോട്ടോഗ്രാഫി അസോസിയേഷന്‍ കല്‍പ്പറ്റ മേഖലയുടെ സഹകരണത്തോടെ ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് പ്രകൃതി എന്ന വിഷയത്തില്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഭിന്നശേഷിക്കാരായ 18 വയസില്‍ താഴെയുള്ളവര്‍ക്കും 18 നും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ക്യാമറയിലും മൊബൈലിലും എടുത്ത ക്വാളിറ്റിയുളള ചിത്രങ്ങള്‍ നവംബര്‍ 30 നകം [email protected] ല്‍ പേര്, വിലാസം, വയസ്, ഫോണ്‍ നമ്പര്‍ സഹിതം നല്‍കണം. ചിത്രങ്ങളില്‍ ക്രോപ്പിങ്, വെളിച്ചം കൂട്ടുകയോ കുറക്കുകയോ ചെയ്യാവുന്നതാണ്, ചിത്രങ്ങളുടെ സ്വാഭാവികത നഷ്ട്ടപ്പെടുന്ന രീതിയിലെ എഡിറ്റിങ്ങ് അനുവദിക്കില്ല. ഒരാള്‍ക്ക് പരമാവധി രണ്ട് ചിത്രങ്ങള്‍ നല്‍കാം. ഫോണ്‍ - 8086279933, 04936 205307.