ഐസിഎമ്മിൽ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്‌മന്റ് (HDCM) കോഴ്സ്: അപേക്ഷ ക്ഷണിച്ചു

Mar 11, 2026
ഐസിഎമ്മിൽ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്‌മന്റ് (HDCM) കോഴ്സ്: അപേക്ഷ ക്ഷണിച്ചു
hdcm application
തിരുവനന്തപുരം : 11 മാർച്ച്‌  2026
 

കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ, നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് (NCCT), ന്യൂഡൽഹിയുടെ തിരുവനന്തപുരം പൂജപ്പുരയിലുള്ള ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മന്റ് (ICM), 2026-27 അധ്യയന വർഷത്തേക്കുള്ള ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്‌മന്റ് (HDCM) കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സഹകരണ വകുപ്പിലും, സഹകരണ സ്ഥാപനങ്ങളിലും ഉദ്യോഗം ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യതയാണ് അംഗീകൃത HDCM. യൂണിവേഴ്സിറ്റി ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്സിൻ്റെ കാലാവധി. സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന, ക്ലറിക്കൽ കേഡർ സ്ഥാനക്കയറ്റത്തിന് HDCM യോഗ്യത ആവശ്യമുള്ള വ്യക്തികൾക്കും അപേക്ഷിക്കാം. പരമാവധി 45 വയസ്സാണ് പ്രായപരിധി. 52 ആഴ്ച ദൈർഘ്യമുള്ള‌ കോഴ്‌സിൽ, രണ്ട് സെമസ്റ്ററുകളാണുള്ളത്. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.  25,000/- രൂപ + 18% ജിഎസ്ടിയാണ് (രണ്ട് ഗഡുക്കളായി അടയ്ക്കാം) കോഴ്‌സ് ഫീസ്. 23,000/- രൂപ + 18% ജിഎസ്ടി ആണ് സ്ഥാപന ഉദ്യോ​ഗാർത്ഥികൾക്കുള്ള ഫീസ്. താല്പര്യമുള്ളവർക്ക് www.icmtvm.org വെബ്സൈറ്റിൽ ലഭ്യമായ ഗൂഗിൾ ഫോം ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. സംശയങ്ങൾക്ക് 9495953602/9061124804 നമ്പറിൽ ബന്ധപ്പെടുക.

ഇന്ത്യാ ഗവൺമെന്റിന്റെ സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ കോപ്പറേറ്റീവ് ട്രെയിനിംഗിന്റെ (NCCT) ഒരു യൂണിറ്റായിട്ടാണ് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് (ICM) പ്രവർത്തിക്കുന്നത്. സഹകരണ മാനേജ്‌മെന്റിൽ പ്രൊഫഷണലിസം വളർത്തുക എന്ന ലക്ഷ്യത്തോടെ 1976 ഒക്ടോബർ 19 ന് തിരുവനന്തപുരത്തെ പൂജപ്പുരയിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചു. മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ (MDP), ഹയർ ഡിപ്ലോമ ഇൻ കോപ്പറേറ്റീവ് മാനേജ്‌മെന്റ് (HDCM), സെക്ടറൽ ഡിപ്ലോമകൾ, എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന അക്കാദമിക്, പ്രൊഫഷണൽ പ്രോഗ്രാമുകൾ ICM വാഗ്ദാനം ചെയ്യുന്നു. വിദഗ്ദ്ധ കൺസൾട്ടൻസി സേവനങ്ങളും ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നു, കൂടാതെ പ്രത്യേകവും ആവശ്യാധിഷ്ഠിതവുമായ പരിശീലനം നൽകുന്നതിനായി WDRA, NABARD, NCDC തുടങ്ങിയ പ്രശസ്ത സംഘടനകളുമായി സഹകരിക്കുന്നു. കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ, ദക്ഷിണേന്ത്യയിലെ ഏറ്റവും ആദരണീയമായ സഹകരണ പരിശീലന സ്ഥാപനങ്ങളിലൊന്നായി ICM വളർന്നു. ലഖ്‌നൗവിലെ BIRD യുടെ "A" ഗ്രേഡ് അംഗീകാരം നേടിയിട്ടുണ്ട്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.