വിദ്യാഭ്യാസാനുകൂല്യ പദ്ധതികൾ: സ്കൂളുകൾ 10നകം ഡാറ്റാ എൻട്രി പൂർത്തിയാക്കണം
ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി, PM-YASASVI Pre-Matric Scholarship for OBC, EBC and DNT പദ്ധതി എന്നിവയുടെ 2025-26 അധ്യയന വർഷത്തെ അപേക്ഷകളിന്മേൽ സ്‌കൂളുകളിൽ നിന്നുള്ള ഡാറ്റാ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളിൽ ബന്ധപ്പെടാം.


