മലയാളി എൻജിനീയേഴ്സ്‌ അസോസിയേഷൻ, ആർക്കിടെക്ചർ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു

എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങൾ പഠിക്കുന്ന ഒന്നാം വർഷ മലയാളി വിദ്യാർഥികൾക്ക് അപേക്ഷിക്കാം

Sep 2, 2024
മലയാളി എൻജിനീയേഴ്സ്‌ അസോസിയേഷൻ, ആർക്കിടെക്ചർ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു
apply-now

തിരുവനന്തപുരം : മലയാളി എൻജിനീയേര്‍സ്‌ അസോസിയേഷൻ എൻജിനീയറിങ്, ആർക്കിടെക്ചർ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യയിൽ എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങൾ പഠിക്കുന്ന ഒന്നാം വർഷ മലയാളി വിദ്യാർത്ഥികളിൽ നിന്നും ഹ്യുസ്റ്റൻ (യു.എസ്.എ) ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി എൻജിനീയേഴ്സ്‌ അസോസിയേഷൻ (എം .ഇ.എ), സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

സ്കോളർഷിപ് പ്രതിവര്‍ഷം 600 (അറുനൂറ്) യുഎസ് ഡോളറിന് തുല്യമായ തുകയായിരിക്കും . സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന മികവിന്റെ അടിസ്ഥാനത്തിൽ ഡിഗ്രി പഠന കാലാവധി തീരും വരെ ഓരോ വർഷവും 600 USD തുടർന്നും ലഭിക്കുന്നതായിരിക്കും. അപേക്ഷകൾ ഓൺലൈൻ ആയി നവംബർ 30 വരെ സ്വീകരിക്കുന്നതായിരിക്കും . കഴിഞ്ഞ 25 വർഷമായി ഈ സ്കോളർഷിപ്പ് പദ്ധതി തുടർന്ന് വരുന്നു. വിദ്യാർത്ഥികളുടെ പഠന മികവും സാമ്പത്തിക ശേഷിയും പരിഗണിച്ചായിരിക്കും സ്കോളർഷിപ്പ് ജേതാക്കളെ നിശ്ചയിക്കുന്നത്

യോഗ്യതാ മാനദണ്ഡങ്ങൾ

1. കുടുംബത്തിന്റെ വാർഷിക വരുമാനം 1.5 ലക്ഷം രൂപയിൽ കവിയരുത്.

2. KEAM (കീം ) പ്രവേശന പരീക്ഷയിൽ റാങ്ക് 1 മുതൽ 5000 വരെ ഉള്ളവർക്ക് അപേക്ഷിക്കാം. ആർക്കിടെക്ചർ വിദ്യാർഥികൾക്ക് NATA (നാഷണൽ ആപ്റ്റിറ്റൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) സ്കോർ 110 നു മുകളിൽ ആയിരിക്കണം .

3. X, XII ക്ലാസ് പരീക്ഷകളിൽ 85 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിരിക്കണം .കൂടുതൽ വിവരങ്ങളും ഓൺലൈൻ അപേക്ഷാ ഫോറവും www.meahouston.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.