അവധിക്കാല ക്ലാസ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Apr 2, 2026
അവധിക്കാല ക്ലാസ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ആലുവ (എറണാകുളം), ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) കേന്ദ്രങ്ങളിൽ 6 മുതൽ 10-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന 'ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്കും', ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തുന്ന 'സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസ്സുകൾ ഏപ്രിൽ 6ന് ആരംഭിക്കും. അപേക്ഷകൾ https://kscsa.org യിൽ ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് : 8281098864, 8281098863, 8281098861, 0471-2313065, 2311654.