കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ഗവ പ്രി എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ അടിസ്ഥാന യോഗ്യതയായി ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള ബിരുദവും, പി ജി ഡി സി എ യും ഉള്ളവരായിരിക്കണം. കൂടാതെ എം എസ് ഓഫീസ്, ഡി റ്റി പി, ഐ എസ് എം പബ്ലിഷര്‍ എന്നിവയില്‍ പരിജ്ഞാനമുള്ളവരും അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരുമായിരിക്കണം കമ്പ്യൂട്ടര്‍ കോഴ്‌സ് പരിശീലനത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താൽപര്യമുള്ളവർ ബയോഡാറ്റയും, വിദ്യാഭാസ യോഗ്യത, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 31ന് വൈകുന്നേരം അഞ്ച് മണിക്കകം അപേക്ഷകള്‍ സമർപ്പിക്കണം. എസ് സി /എസ് ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0484-2623304, 9188581148, 8921708401.


