അപേക്ഷ ക്ഷണിച്ചു

Jan 12, 2026
അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരിൻ്റ പട്ടയ മിഷനുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ സർവെ ജോലികൾക്കായി *സർവെയർ, ചെയിൻമാൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും*. മേഖലയിൽ പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അഞ്ച് സർവെയർമാർ, 10 ചെയിൻമാന്മാർ, ഒരു ഡാറ്റ എൻട്രി ഓഫീസർ എന്നിങ്ങനെയാണ് ഒഴിവുകൾ. വിരമിച്ച സർവെ ജീവനക്കാർക്കും, മുൻപരിചയമുള്ള സർവെയർമാർ, ചെയിൻമാൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കും. താൽപ്പര്യമുള്ളവർ ജനുവരി 21ന് രാവിലെ 10.00 ന് മുമ്പ് കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇൻ്റർവ്യൂവിൽ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക് വിവിധ സേനകളിൽ നിന്നും വിരമിച്ച വിമുക്ത ഭടന്മാരുടെ ആശ്രിതർക്ക് 100 % ‌സ്കോളർഷിപ്പോടു കൂടി 2026-28 വർഷത്തേക്ക് ഡിപ്ലോമ ഇൻ മാനേജ്‌മെൻ്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ചെയ്യുന്നതിന് വേണ്ടി ശ്രി ജഗദ്ഗുരു ശങ്കരാചാര്യ മഹാസമസ്ഥാനം, ശ്രിങ്കേരി ശാരദാ പീഠം അപേക്ഷ ക്ഷണിച്ചു. ഫോൺ : 9281084965