വാക്ക് ഇന്‍ ഇന്റര്‍വ്യൂ
വര്‍ക്കല ഗവ. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍, ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ഫാര്‍മസി അറ്റന്റര്‍, ഇലക്ട്രീഷ്യൻ കം പ്ലംബര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. പ്രായപരിധി 50 വയസ്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി അഞ്ചിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളില്‍ രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0470-2605363.


