ഹോമിയോ മെഡിക്കല്‍ ഓഫീസര്‍: അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ അധികാര പരിധിയിലുള്ള ഹോമിയോ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. 45 വയസ് കവിയാത്ത ബി.എച്ച്.എം.എസ് യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് 4.30നകം നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കണം.


