ദുരന്തനിവാരണത്തിൽ പഠന തൊഴിൽ സാധ്യത: ഇന്ത്യയിലെ ആദ്യ എഐസിടിഇ അംഗീകൃത എംബിഎ കോഴ്‌സുമായി ഐഎൽഡിഎം

Mar 12, 2026
ദുരന്തനിവാരണത്തിൽ പഠന തൊഴിൽ സാധ്യത: ഇന്ത്യയിലെ ആദ്യ എഐസിടിഇ അംഗീകൃത എംബിഎ കോഴ്‌സുമായി ഐഎൽഡിഎം

റവന്യൂ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറ് (ഐൽഡിഎം), ഇന്ത്യയിലെ ആദ്യ എഐസിടിഇ അംഗീകൃത എംബിഎ ദുരന്തനിവാരണം (ഡിസാസ്റ്റർ മാനേജ്‌മെന്റ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സർവകലാശാലയുമായി (NAAC++) അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഐൽഡിഎമ്മിൽ, ദുരന്ത നിവാരണ മേഖലയിലെ വിദഗ്ദ്ധരും പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥരും അന്താരാഷ്ട്ര പരിചയസമ്പന്നരായ അക്കാദമിക്-പ്രൊഫഷണൽ വിദഗ്ദ്ധരുമാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ദുരന്തനിവാരണം, റിസ്‌ക് അസസ്‌മെന്റ്‌, കാലാവസ്ഥാ മാറ്റം, എമർജൻസി പ്ലാനിംഗ്, നയരൂപീകരണം, ലീഡർഷിപ്പ്, പ്രോജക്ട് മാനേജ്‌മെന്റ്‌റ് തുടങ്ങിയ മേഖലകളിൽ നൈപുണ്യ വികസനമുറപ്പാകുന്ന പരിശീലനമാണ് നൽകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ, ഇന്റർനെറ്റ് ഓഫ് തിങ്‌സ് (IoT) തുടങ്ങിയ സാങ്കേതിക വിദ്യകളുടെ പഠനവും, ദേശീയ-അന്തർദേശീയ പഠനയാത്രകളും പ്രോഗ്രാമിന്റെ ഭാഗമാണ്. ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ, എൻജിഒകൾ, ദേശീയ-സംസ്ഥാനതല ദുരന്തനിവാരണ അതോറിറ്റികൾ തുടങ്ങിയ മേഖലകളിലെ തൊഴിൽ അവസരങ്ങൾക്ക് ഈ പ്രോഗ്രാം അനുഗുണമാണ്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം 50 ശതമാനം മാർക്കോടെ നേടിയവർക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് സർവകലാശാലാ നിയമാനുസൃത ഇളവുകൾ ബാധകമാണ്. പ്രവേശന പരീക്ഷയായി KMAT, CMAT അല്ലെങ്കിൽ CAT യോഗ്യത ഉണ്ടായിരിക്കണം. ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന എൻട്രൻസ് പരീക്ഷയുടെയും ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്‌കഷൻ എന്നിവയുടെയും അടിസ്ഥാനത്തിൽ ആയിരിക്കും അഡ്മിഷൻ. ഏപ്രിൽ 4 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.ildm.kerala.gov.in, 8547610005.