എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.5
പാലാ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകള്‍ 100 ശതമാനം വിജയം നേടി.61449 പേര്‍ക്ക് ഫുള്‍ എ പ്ലസ്

തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ആണ് വിജയശതമാനം. വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിലും ഏറ്റവും കുറവ് തിരുവനന്തപുരത്തുമാണ്.പാലാ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്. 99.69 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ആകെ വിജയശതമാനം.
61440 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. വൈകിട്ട് നാല് മുതല്‍ ഔദ്യോഗിക വെബ്സൈറ്റുകളില്‍ പരീക്ഷാഫലം ലഭിക്കും. https://pareekshabhavan.kerala.gov.in, https://prd.kerala.gov.in, https://results.kerala.gov.in, https://e xamresults.kerala. gov.in, https://kbpe. kerala. gov.in, https:// results.digilocker.kerala.gov.in, https://sslcexam.ke rala.gov.in, https://results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ലഭിക്കും. എസ്എസ്എൽസി (എച്ച്ഐ) ഫലം http://sslchi exam.kerala.gov.inലും ടിഎച്ച്എസ്എൽസി (എച്ച്ഐ) ഫലം http:// thslc hiexam. kerala. gov.inലും എഎച്ച്എസ്എൽസി ഫലം http:// ahslcexam.kerala.go v.inലും ടിഎച്ച്എസ്എൽസി ഫലം https://t hslcexam.kerala. gov.in/ thslc/index.php എന്നീ വെബ്സൈറ്റിലും ലഭിക്കും.