അസി. പ്രൊഫസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കേപ്പിന്റെ നിയന്ത്രണത്തിലുള്ള പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റിൽ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ അസി. പ്രൊഫസറുടെ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തും. യോഗ്യത എം.ടെക്. ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി ഏഴിന് രാവിലെ 10 മണിക്ക് കോളേജില്‍ നേരിട്ട് ഹാജരാകണം . ഫോൺ 0477 2267311, 9846597311.


