വനിതാ ഹോസ്റ്റലില്‍ നിയമനം

Jan 4, 2026
വനിതാ ഹോസ്റ്റലില്‍ നിയമനം

 സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് തൃശ്ശൂര്‍ ഡിവിഷന് കീഴിലുള്ള വനിത ഹോസ്റ്റലിലേക്ക് മേട്രണ്‍, വാര്‍ഡന്‍, വാച്ച്മാന്‍ തസ്തികയില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മുളങ്കുന്നത്തുകാവ് ഹോസ്റ്റലില്‍ മേട്രണ്‍, പുല്ലഴി ഹോസ്റ്റലില്‍ വാര്‍ഡന്‍, വാച്ച്മാന്‍ (പുരുഷന്‍) ഒഴിവുകളിലേക്കാണ് നിയമനം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ ജനുവരി ഒന്‍പതിനകം കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് തൃശ്ശൂര്‍ ഡിവിഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍ 680003 എന്ന വിലാസത്തില്‍ ലഭിക്കണം. ഇ-മെയില്‍: [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2360849 എന്ന നമ്പറില്‍ ബന്ധപ്പെടുക.