സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഉയരുന്ന പുനരധിവാസ ടൗണ്‍ഷിപ്പില്‍ 237 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി. അഞ്ച് സോണുകളിലായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 350 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായി. 332 വീടുകളുടെ അടിത്തറയൊരുക്കലും 331 വീടുകളുടെ എര്‍ത്ത് വര്‍ക്ക്, 310 വീടുകള്‍ക്കായുള്ള പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റ് പ്രവൃത്തികളും ഇതിനോടകം പൂര്‍ത്തിയായി. 306 വീടുകളുടെ അടിത്തറ നിര്‍മ്മാണം, 306 വീടുകള്‍ക്കുള്ള സ്റ്റമ്പ്, 297 വീടുകളുടെ പ്ലിന്ത്, 295 വീടുകളില്‍ ഷിയര്‍ വാള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 1500 തൊഴിലാളികളാണ് ടൗണ്‍ഷിപ്പില്‍ രാപകല്‍ പ്രവര്‍ത്തിക്കുന്നത്. ടൗണ്‍ഷിപ്പിലൂടെ കടന്നുപോകുന്ന കെ.എസ്.ഇ.ബിയുടെ വിതരണ ലൈന്‍ മാറ്റി സ്ഥാപിക്കുകയും 110 കെ.വി ലൈനിനായി നാല് പ്രധാന ടവറുകൾ എല്‍സ്റ്റണില്‍ സ്ഥാപിക്കുകയും ചെയ്തു.


