ജോലി ഒഴിവ്
റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
ഇടുക്കി ഗവ. എൻജിനീയറിങ് കോളേജിൽ പ്രവർത്തിക്കുന്ന തോട്ടവിള മേഖലയിലെ ചെലവുകുറഞ്ഞ ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന മികവിന്റെ കേന്ദ്രത്തിൽ (Centre of Excellence) നാല് മാസത്തേക്ക് റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് , ഇൻഫർമേഷൻ ടെക്നോളജി , ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് , ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് , മെക്കാനിക്കൽ എൻജിനീയറിങ് , റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബി.ടെക് ബിരുദമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിൽ അറിവും പ്രായോഗിക പരിചയവുമുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 20,000 രൂപയാണ് പ്രതിഫലം. നിയമന കാലാവധി നാല് മാസം. സ്കിൽ ടെസ്റ്റും അഭിമുഖവും നവംബർ 30-ന് രാവിലെ 11 ന് പൈനാവ് ഗവ. എൻജിനീയറിങ് കോളേജിൽ നടക്കും. ഫോൺ :04862 233250,232477.
അഭിമുഖം
ഇടുക്കി ജില്ലാ ആശുപത്രി /ഗവണ്മെന്റ് മെഡിക്കല്‍ കോളജിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് ഡിസംബര്‍ ഒന്നു മുതല്‍ ഒന്‍പതു വരെ അഭിമുഖം നടത്തും . ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളുമായി നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0486 2299574


