സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്: അംശദായം അടയ്ക്കാം
സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംഗത്വം ലഭിച്ചിട്ടും നാളിതുവരെ അംശദായം അടയ്ക്കാത്തവർക്കും അംശദായം അടച്ചവരിൽ ബാക്കിത്തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവർക്കും കുടിശ്ശിക അടച്ചുതീർക്കുന്നതിന് 2027 മാർച്ച് 31 വരെ സമയം അനുവദിച്ചു. ക്ഷേമനിധി ബോർഡിന്റെ വെബ്സൈറ്റ് (www.cwb.kerla.gov.in), അക്ഷയ കേന്ദ്രം, ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ഓഫീസ്, ഗൂഗിൾ പേ സംവിധാനം (9037044087@okbizaxis) എന്നിവ വഴി തുക അടയ്ക്കാം. ഗൂഗിൾ പേ വഴി അംശദായം അടയ്ക്കുന്നവർ 9037044087 നമ്പറിലേക്ക് വാട്സാപ്പ് വഴി രജിസ്ട്രേഷൻ നമ്പറും പേരും ഉൾപ്പടെയുള്ള വിശദാംശങ്ങൾ അയക്കണം. വിവരങ്ങൾക്ക്: 0471 2720071, 2720072.


