ഡാറ്റാ എൻട്രി ഓപ്പറേറ്റർ: അപേക്ഷ ക്ഷണിച്ചു.

Sep 19, 2026
ഡാറ്റാ എൻട്രി ഓപ്പറേറ്റർ: അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം ജില്ലയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ബിരുദവും സർക്കാർ അംഗീകൃത ഡി.സി.എ/പി.ജി.ഡി.സി.എ കോഴ്‌സുമാണ് യോഗ്യത. പ്രായപരിധി 2026 സെപ്റ്റംബർ ഒന്നിന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം 14,175 രൂപ. അപേക്ഷ സെപ്റ്റംബർ 29 വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. ഒക്ടോബർ ഒന്ന് രാവിലെ 10ന് ആരോഗ്യ ഭവൻ ബിൽഡിങ്ങിലെ നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലാണ് വാക്ക് ഇൻ ഇന്റർവ്യൂ. അഭിമുഖ ദിവസം വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. അപേക്ഷാ ഫോമും വിവരങ്ങളും www.nam.kerala.gov.in ൽ ലഭിക്കും.