സർട്ടിഫൈഡ് ഇലക്ട്രിക് വെഹിക്കിൾ സർവ്വീസ് ടെക്നീഷ്യൻ കോഴ്‌സ്

Aug 6, 2026
സർട്ടിഫൈഡ് ഇലക്ട്രിക് വെഹിക്കിൾ സർവ്വീസ് ടെക്നീഷ്യൻ കോഴ്‌സ്

ഇലക്ട്രിക് വാഹന മേഖലയിലെ തൊഴിൽ സാധ്യതകൾ ലക്ഷ്യമിടുന്ന യുവാക്കൾക്കായി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് തവനൂർ സർട്ടിഫൈഡ് ഇലക്ട്രിക് വെഹിക്കിൾ സർവ്വീസ് ടെക്നീഷ്യൻ (ഇ.വി.എസ്.ടി) കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. പ്രായോഗിക പരിശീലനം, ഇൻഡസ്ട്രി എക്സ്പോഷർ, മികച്ച തൊഴിൽ സാധ്യതകൾ എന്നിവ കോഴ്‌സിന്റെ സവിശേഷതകളാണ്. 450 മണിക്കൂർ ദൈർഘ്യമുള്ള ഈ എൻസിവിഇടി അംഗീകൃത കോഴ്‌സിന് പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 21000 രൂപ. എസ് സി/എസ് ടി വിദ്യാർത്ഥികൾക്ക് പ്രത്യേക ഫീസ് ഇളവ്. ഫോൺ: 9495 999 658.