മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് അപേക്ഷിക്കാം
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ 2024 മാർച്ച് 31 വരെ അംഗത്വം എടുത്ത, സജീവ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളിൽ, 2024-25 അദ്ധ്യയന വർഷം കലാ-കായിക അക്കാദമിക രംഗങ്ങളിൽ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ മികവ് പുലർത്തിയവർക്കുള്ള പ്രത്യേക പാരിതോഷികം നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. സ്വയം തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം സെപ്റ്റംബർ അഞ്ചിനുള്ളിൽ കണ്ണൂർ ജില്ല ഓഫീസിൽ ലഭ്യമാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2705197.


