കേരള ഫോക് ലോർ അക്കാദമി പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം
കേരള ഫോക് ലോർ അക്കാദമിയുടെ 2025 വർഷത്തെ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. പ്രത്യേക ഫെല്ലോഷിപ്പ്, അവാർഡ്, ഗുരുപൂജ, യുവപ്രതിഭാ, കലാ പഠന-ഗവേഷണ ഗ്രന്ഥം, ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം നൽകുന്നത്. അക്കാദമിയുടെ വെബ്‌സൈറ്റിൽ ലഭ്യമായ നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കണം. മുൻപ് ഫോക് ലോർ അക്കാദമി പുരസ്‌കാരം ലഭിച്ചവരെ മൂന്ന് വർഷത്തിന് ശേഷമേ വീണ്ടും പരിഗണിക്കുകയുള്ളു. അപേക്ഷകൾ ഒക്ടോബർ 31നകം സെക്രട്ടറി, കേരള ഫോക് ലോർ അക്കാദമി, ചിറക്കൽ, കണ്ണൂർ - 670011 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് www.keralafolklore.org, ഫോൺ: 0497-2778090.


