ഡെപ്യൂട്ടേഷൻ നിയമനം

Sep 17, 2026
ഡെപ്യൂട്ടേഷൻ നിയമനം

കേരള ലോകായുക്തയിൽ ഓഫീസ് അറ്റൻഡന്റ് (23000-50200) ഡെപ്യൂട്ടേഷൻ നിയമനത്തിന് സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ. പാർട്ട്-1, ബയോഡേറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷ മേലധികാരി മുഖേന ഒക്ടോബർ 17 വൈകിട്ട് 5 ന് മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 വിലാസത്തിൽ ലഭിക്കണം.