വോക് ഇൻ ഇൻ്റർവ്യൂ
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ന്യൂറോ സർജൻ (Neuro Surgeon) തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നതിനായി സെപ്റ്റംബർ 15 ന് രാവിലെ 11 ന് വോക് ഇൻ ഇൻ്റർവ്യൂ നടക്കും. എം.സി.എച്ച് / ഡി.എൻ.ബി / ഡി.ആർ.എൻ.ബി ഇൻ ന്യൂറോസർജറി (M.Ch /DNB/DrNB in Neurosurgery), കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (TCMC / Council for Modern Medicine) സ്ഥിരം രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം അന്നേ ദിവസം സൂപ്രണ്ടിന്റെ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 0484-2386000
മക്സിലോ ഫേഷ്യൽ താൽക്കാലിക നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ മക്സിലോ ഫേഷ്യൽ ( maxillofacial Surgeon) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് സെപ്റ്റംബർ 15 ന് രാവിലെ 11 ന് വോക് ഇൻ ഇൻ്റർവ്യൂ നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഓറൽ ആൻഡ് മക്‌സിലോ ഫേഷ്യൽ സർജറിയിൽ ഉള്ള എം ഡി എസ് (MDS in Oral and Maxillofacial Surgery ), ഡെൻ്റൽ കൗൺസിൽ രജിസ്ട്രേഷൻ (Dental Council Registration) എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിൻ്റെ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 0484-2386000.


