വോക്ക്-ഇൻ-ഇന്റർവ്യൂ

Sep 9, 2026
വോക്ക്-ഇൻ-ഇന്റർവ്യൂ

ഗസ്റ്റ് ലക്ചറർ

കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്‌നോളജിയില്‍ ഹിന്ദി വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും തിരിച്ചറിയല്‍ രേഖ സഹിതം സെപ്റ്റംബര്‍ 14ന് രാവിലെ 11.30 ന് കോന്നി സി.എഫ്.ആര്‍.ഡി ആസ്ഥാനത്ത് നടത്തുന്ന വോക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0468-2961144. ........

സ്റ്റാഫ് നഴ്സ് 

എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സൈക്യാട്രി വകുപ്പിന് കീഴിലുള്ള അഡിക്ഷൻ ട്രീറ്റ്മെന്റ് ഫെസിലിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സ് (3 ഒഴിവ്) തസ്തികയിലേക്ക് നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ ഇന്റർവ്യൂ 14 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ നടക്കും. സ്റ്റാഫ് നഴ്‌സിനുള്ള യോഗ്യത: എസ്എസ്എൽസി, പ്ലസ് ടു (സയൻസ്), ബിഎസ്‌സി നഴ്‌സിംഗ് / ജനറൽ നഴ്‌സിംഗ്, കെഎൻഎംസി രജിസ്ട്രേഷൻ. ശമ്പളം: പ്രതിമാസം 30,000/- രൂപ (ഏകീകൃത ശമ്പളം). താല്പര്യമുള്ളവർ പ്രായം തെളിയിക്കുന്ന രേഖയായി എസ്എസ്എൽസി ബുക്കിന്റെ ബന്ധപ്പെട്ട പേജ് അല്ലെങ്കിൽ തത്തുല്യം, പ്ലസ് ടു (സയൻസ്), ബിഎസ്‌സി നഴ്‌സിംഗ് / ജനറൽ നഴ്‌സിംഗ് സർട്ടിഫിക്കറ്റ്, പരിചയ സർട്ടിഫിക്കറ്റ്, കെഎൻഎംസി രജിസ്ട്രേഷൻ.വിലാസ തെളിവായി ആധാർ, ഡ്രൈവിംഗ് ലൈസൻസ് റേഷൻ കാർഡ്, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ- എന്നിവയുടെ ഒറിജിനൽ/ പകർപ്പ് സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാവണം

സ്പീച്ച് തെറാപ്പിസ്റ്റ് 

പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍ സി ഐ രജിസ്‌ട്രേഷനുമാണ് യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി സെപ്റ്റംബര്‍ 15-ന് രാവിലെ 10-ന് മെഡിക്കല്‍ കോളജ് മെയിന്‍ ബ്ലോക്കില്‍ നടക്കുന്ന വോക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0491 2951010.