ഡോക്ടര്‍, നഴ്‌സിങ് ഓഫീസര്‍ നിയമനം
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് ഡോക്ടര്‍, നഴ്‌സിങ് ഓഫീസര്‍ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഡോക്ടര്‍ തസ്തികയിലേക്ക് എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി. രജിസ്‌ട്രേഷനും നിര്‍ബന്ധമാണ്. പ്രതിദിനം 2,170 രൂപയാണ് വേതനം. നഴ്‌സിങ് ഓഫീസര്‍ തസ്തികയിലേക്ക് പ്ലസ് ടു, സര്‍ക്കാര്‍ അംഗീകൃത ജി.എന്‍.എം. അല്ലെങ്കില്‍ ബി.എസ്.സി. നഴ്‌സിങ് യോഗ്യതയും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. പ്രതിദിനം 1,220 രൂപയാണ് വേതനം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി,പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ആധാര്‍ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ രണ്ടിന് ആശുപത്രി ഓഫീസില്‍ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. ഡോക്ടര്‍ തസ്തികയിലേക്ക് രാവിലെ 10.30-നും നഴ്‌സിങ് ഓഫീസര്‍ തസ്തികയിലേക്ക് രാവിലെ 11.30-നുമാണ് അഭിമുഖം. ഫോണ്‍-0494-2666439.


