പ്രോജക്ട് അസിസ്റ്റന്റ്
കാസറഗോഡ് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ വകുപ്പിൻ കീഴിൽ വനിതകൾക്കായുള്ള, ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത ഡിസ്ട്രിക്ട് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. മാനേജ്‌മെന്റ്/സോഷ്യൽ സയൻസ്/ന്യൂട്രീഷ്യൻ എന്നീ വിഷയങ്ങളിലേതിലെങ്കിലും ഉള്ള ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ യോഗ്യതയും, ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 18000 രൂപ. തത്പരരായ ഉദ്യോഗാർത്ഥികൾ ജൂൺ 22 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റ് സംവരണ/സംവരണേതര വിഭാഗക്കാരെയും പരിഗണിക്കും. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള NOC ഹാജരാക്കണം.


