ഡെപ്യൂട്ടേഷൻ നിയമനം

Jul 13, 2026
ഡെപ്യൂട്ടേഷൻ നിയമനം

കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ കേരള എസ്.സി.ഇ.ആർ.ടിയിലേക്ക് മലയാളം, അറബിക്, ഉർദു, ഹിസ്റ്ററി, റിസർച്ച് ആൻഡ് പബ്ലിക്കേഷൻ, ഇൻ സർവീസ് ടീച്ചർ എഡ്യൂക്കേഷൻ, പ്രി പ്രൈമറി എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ/ റിസർച്ച് ഓഫീസർ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്‌കൂളുകൾ, സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഫുൾടൈം അദ്ധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ നിരാക്ഷേപ പത്രം സഹിതം ജൂലൈ 23ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 വിലാസത്തിൽ ലഭിക്കണം. അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുളളവരെ തെരഞ്ഞെടുക്കുന്നത്. വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in.