താത്കാലിക നിയമനം

Oct 11, 2026
താത്കാലിക നിയമനം

എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (പ്രിന്റിംഗ് ) തസ്തികയിലുള്ള താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. പത്താം ക്ലാസ് വിജയം, പ്രിന്റിംഗ് ടെക്നോളജിയിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ പത്താം ക്ലാസ് വിജയം, മെഷീൻ വർക്ക് (ലോവർ) വിഭാഗത്തിൽ കെജിടിഇ അല്ലെങ്കിൽ എംജിടിഇ അല്ലെങ്കിൽ വി എച്ച് എസ് ഇ പ്രിന്റിംഗ് ടെക്നോളജി, അല്ലെങ്കിൽ തത്തുല്യ യോഗ്യത, അല്ലെങ്കിൽ മെഷീൻ വർക്കിൽ എൻസിവിടി സർട്ടിഫിക്കറ്റ് കൂടാതെ പ്രശസ്തമായ ഒരു പ്രിന്റിംഗ് സ്ഥാപനത്തിൽ ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീൻ കൈകാര്യം ചെയ്യുന്നതിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 25ന് മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 മുതൽ 48 വരെ. സ്ത്രീകളെ ഈ തസ്തികയിലേക്ക് പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 04842422458.

തൃശ്ശൂർ ജില്ലയിലെ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ അറ്റൻഡർ/ നഴ്സിംഗ് അസിസ്റ്റന്റ്/ ഡിസ്പെൻസർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി വിജയവും അംഗീകൃത ഹോമിയോ പ്രാക്ടീഷണറുടെ കീഴിൽ മരുന്ന് കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള 45 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 30-ന് വൈകിട്ട് അഞ്ച് വരെ https://cutt.ly/iymkVHis എന്ന ലിങ്കിലൂടെ ഓൺലൈനായോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. ലഭിക്കുന്ന അപേക്ഷകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ നേരിട്ട് അഭിമുഖം നടത്തി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. അഭിമുഖത്തിന്റെ വിവരങ്ങൾ പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ 0487 2366643 എന്ന നമ്പറിൽ ബന്ധപ്പെടുക.