അഗ്നിവീർ വായു റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു

Jul 21, 2026
അഗ്നിവീർ വായു റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു

അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ വ്യോമസേനയിലെ അഗ്നിവീർ വായു സേനയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 2005 ജൂലൈ ഒന്നിനും 2010 ജനുവരി ഒന്നിനും ഇടയിൽ ജനിച്ച അവിവാഹിതരായ സ്ത്രീ, പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ജൂലൈ 26 ന് രാത്രി 11 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. യോഗ്യത, രജിസ്ട്രേഷൻ, അനുബന്ധ വിവരങ്ങൾ എന്നിവക്ക് https://iafrecruitment.edcil.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. (പി ആർ/എ എൽ പി/1455)