.വിജ്ഞാൻവാടികളിൽ കോർഡിനേറ്റർ നിയമനം: അപേക്ഷ ക്ഷണിച്ചു

Jul 14, 2026
.വിജ്ഞാൻവാടികളിൽ കോർഡിനേറ്റർ നിയമനം: അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ വിജ്ഞാൻവാടികളിൽ കോ ഓഡിനേറ്റർമാരുടെ താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ, ഇന്റർനെറ്റ് പരിജ്ഞാനമുള്ള ബിരുദധാരികളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 21-നും 45-നും മധ്യേ പ്രായമുള്ള യുവതീ യുവാക്കൾക്കാണ് അവസരം. പ്രതിമാസം 8000 രൂപ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. മൂവാറ്റുപുഴ, കോതമംഗലം, വടവുകോട് എന്നീ മേഖലകളിലെ വിവിധ വിജ്ഞാൻവാടികളിലേക്കാണ് നിയമനം നടത്തുന്നത്. ബന്ധപ്പെട്ട തദ്ദേശ സ്ഥാപന പരിധിയിലുള്ളവർക്ക് മാത്രമായിരിക്കും മുൻഗണന. താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജൂലൈ 14-ന് (ചൊവ്വ) രാവിലെ 11 ന് കാക്കനാട് സിവിൽ സ്റ്റേഷൻ മൂന്നാം നിലയിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2952236, 0484-2422259 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.