ക്ലീൻ കേരള കമ്പനിയിൽ അക്കൗണ്ട്സ് അസിസ്റ്റന്റ്: വാക്ക്-ഇൻ ഇന്റർവ്യൂ 13-ന്

Aug 3, 2026
ക്ലീൻ കേരള കമ്പനിയിൽ അക്കൗണ്ട്സ് അസിസ്റ്റന്റ്: വാക്ക്-ഇൻ ഇന്റർവ്യൂ 13-ന്

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂർ, കാസറഗോഡ് ജില്ലാ കാര്യാലയങ്ങളിൽ ഒഴിവുള്ള അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓരോ ഒഴിവുകൾ വീതമാണുള്ളത്. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും.

 യോഗ്യത: B.Com ബിരുദം, Tally പ്രാവീണ്യം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയ്ക്ക് ശേഷം ഏതെങ്കിലും സ്ഥാപനത്തിൽ 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.  പ്രായപരിധി: 35 വയസ്സിന് താഴെ. * ദിവസവേതനം:  ₹840/-

തീയതിയും സമയവും: 2026 ഓഗസ്റ്റ് 13, രാവിലെ 10.00 മണി.

സ്ഥലം: ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം - 10 (ചിന്മയ സ്കൂളിന് എതിർവശം). താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിർദ്ദിഷ്ട സമയത്ത് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2724600