വാക്ക് ഇൻ ഇന്റർവ്യൂ
 
                                സംസ്ഥാന സഹകരണ യൂണിയനിൽ ജനറൽ മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 23 ന് രാവിലെ 10.30 ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാനത്ത് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്‌മെന്റ് തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും എച്ച്.ഡി.സി ആന്റ് ബി.എം / ജെ.ഡി.സിയുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2025 ജനുവരി 1 ന് 45 നും 60 നും ഇടയിൽ. സർക്കാർ / അർധസർക്കാർ / പൊതുമേഖല / അപെക്സ് സ്ഥാപനങ്ങളിൽ 10 വർഷത്തെ പ്രവർത്തി പരിചയമോ അല്ലെങ്കിൽ സംസ്ഥാന സഹകരണ യൂണിയനിൽ ഓഫീസർ കേഡറിൽ 10 വർഷത്തെ പ്രവർത്തി പരിചയമോ അഭികാമ്യം. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെയുള്ള ബയോഡാറ്റയും വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും സഹിതം അഭിമുഖത്തിന് ഹാജരാകണം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            