എൽ. എൽ. ബി. പ്രവേശനം

Jun 4, 2026
എൽ. എൽ. ബി.  പ്രവേശനം

കോഴിക്കോട് ഗവ. ലോ കോളേജില്‍ പഞ്ചവത്സര ബി.ബി.എ എല്‍.എല്‍.ബി (ഹോണേഴ്‌സ്), ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി കോഴ്സുകളില്‍ സീനിയര്‍ ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇടക്ക് പഠനം നിര്‍ത്തിയവര്‍ക്ക് പുനഃപ്രവേശനത്തിനും നിലവില്‍ തൃശൂര്‍ ഗവ. ലോ കോളേജില്‍ പഠിക്കുന്നവര്‍ക്ക് കോളേജ് മാറ്റത്തിനും ജൂണ്‍ 10ന് ഉച്ചക്ക് മൂന്ന് വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമും മറ്റു വിവരങ്ങളും കോളേജ് ലൈബ്രറിയില്‍ ലഭിക്കും. ഡിഗ്രി മാര്‍ക്ക് ലിസ്റ്റിന്റെയും പ്രവേശന സമയത്ത് ലഭിച്ച അലോട്ട്മെന്റ്റ് മെമോയുടെയും അവസാനം എഴുതിയ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെയും പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. പുനഃപ്രവേശനത്തിന് ശിപാര്‍ശ ചെയ്യപ്പെടുന്നവരും കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവരും യൂണിവേഴ്‌സിറ്റിയില്‍ ആവശ്യമായ ഫീസടച്ച് ഉത്തരവ് നേടിയ ശേഷം പ്രവേശനം നേടണം. കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവര്‍ തൃശൂര്‍ ഗവ. ലോ കോളേജ് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുള്ള അപേക്ഷ ഉള്‍പ്പെടുത്തണം.