സ്പെഷ്യൽ എഡ്യുക്കേറ്റർ തസ്തികയിൽ ഒഴിവ്
ചൈൽഡ് ഡെവലപ്മെന്റ് സെന്റർ സ്പെഷ്യൽ എഡ്യുക്കേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്. മേൽപ്പറഞ്ഞ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ/ ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണ ക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. പ്രായപരിധി 2026 ജനുവരി 1 ന് 41 കവിയാൻ പാടില്ല. 31,020 രൂപയാണ് മാസ ശംബളം. സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ് ആൻഡ് സയൻസ് വിഷയങ്ങളിലേതെങ്കിലും ബിരുദാനന്തര ബിരുദം, എം.എഡ് സ്പെഷ്യൽ ഇ.ഡി (എം.ആർ) ഉം സ്പെഷ്യൽ സ്കൂളുകളിൽ മെന്റലി റിട്ടാർഡഡ് ആയിട്ടുള്ള കുട്ടികളെ പഠിപ്പിച്ചുള്ള 2 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ് ആൻഡ് സയൻസ് വിഷയങ്ങളിലേതെങ്കിലും ബിരുദാനന്തര ബിരുദം, ബി.എഡ് സ്പെഷ്യൽ ഇ.ഡി (എം.ആർ) ഉം സ്പെഷ്യൽ സ്കൂളുകളിൽ മെന്റലി റിട്ടാർഡഡ് ആയിട്ടുള്ള കുട്ടികളെ പഠിപ്പിച്ചുള്ള 5 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 17 നകം ബന്ധപ്പെട്ട ടൗൺ എംപ്ലോയ്മെന്റ് ഓഫീസുകളിലോ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എക്സ്ചേഞ്ചിലോ നേരിട്ട് എത്തണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയിൽ നിന്നുള്ള എൻ.ഒ.സി ലഭ്യമാക്കണം.


