പോക്‌സോ കോടതികളില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

Jul 14, 2026
പോക്‌സോ കോടതികളില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

മലപ്പുറം ജില്ലയിലെ റെഗുലര്‍ പോക്‌സോ കോടതികളിലേക്ക് പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിനായി അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2012-ലെ പോക്‌സോ നിയമത്തിലെ സെക്ഷന്‍ 32 പ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. കോടതികളില്‍ അഭിഭാഷകനായി കുറഞ്ഞത് ഏഴു വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. താത്പര്യമുള്ള അഭിഭാഷകര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ജനനതീയതി തെളിയിക്കുന്നതിനായി എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അഭിഭാഷകവൃത്തിയില്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കിയെന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്/സെക്രട്ടറിയുടെ അസ്സല്‍ സാക്ഷ്യപത്രം എന്നിവ സഹിതം മലപ്പുറം ജില്ലാ കളക്ടര്‍ക്ക് ജൂലൈ 30 വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍: 0483-2739584.