അപേക്ഷ ക്ഷണിച്ചു
സമഗ്ര ശിക്ഷാ കേരളയുടെ ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്കും വിവിധ ബി.ആർ.സി കളിലേക്കും വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു . സിവിൽ എഞ്ചിനീയർ, കമ്പ്യൂട്ടർ പ്രോഗ്രാമർ , ഡാറ്റാ എൻട്രി ഓപ്പറേറ്റർ , അക്കൗണ്ടന്റ് , ഡ്രൈവർ , ഓഫീസ് അറ്റൻഡന്റ്, നൈറ്റ് വാച്ച്മാൻ എന്നീ ജില്ലാതല തസ്തികകളിലേക്കും എം ഐ എസ് കോ-ഓഡിനേറ്റർ, അക്കൗണ്ടന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ ബി.ആർ.സി തല തസ്തികകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. എല്ലാ തസ്തികകൾക്കും പൊതുവായ പ്രായപരിധി 40 വയസ്സാണ് നിലവിലെ എസ്.എസ്.കെ കരാർ ജീവനക്കാർക്ക് സേവനകാലയളവ് അനുസരിച്ച് പരമാവധി 50 വയസ്സ് വരെ പ്രായയിളവ് ലഭിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അപേക്ഷയും അതത് ജില്ലാ പ്രോജക്ട് ഓഫീസർക്ക് സെപ്റ്റംബർ 15 വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്


