വിഷന്‍ പദ്ധതി അപേക്ഷ ക്ഷണിച്ചു

Jun 11, 2026
വിഷന്‍ പദ്ധതി അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന 'വിഷന്‍' പദ്ധതിയിലേക്ക് മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരിശീലന ധനസഹായത്തിന് പട്ടികജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 10,000 രൂപയാണ് ധനസഹായം. എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷയില്‍ 2026-27 വര്‍ഷം സയന്‍സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി വിജയിച്ചിരിക്കണം. സി.ബി.എസ്.സി/ ഐ.സി.എസ്.ഇ പരീക്ഷകളില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ യഥാക്രമം എ2, എ ഗ്രേഡുകള്‍ നേടി വിജയിച്ചവരായിരിക്കണം. അപേക്ഷകള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ ഓഗസ്റ്റ് 30 വരെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍ നം.-0474-2794996.