ഗണിത, സാമ്പത്തിക ശാസ്‌ത്രങ്ങളിലും കായിക വിദ്യാഭ്യാസത്തിലും അസിസ്റ്റന്റ് പ്രൊഫസർ
ആലപ്പുഴ പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്‌മെന്റിൽ ഗണിതശാസ്ത്രം, സാമ്പത്തിക ശാസ്‌ത്രം, കായിക വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്‌തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റും (യു.ജി.സി മാനദണ്ഡപ്രകാരം). ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 29-ന് രാവിലെ 9.30-ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ: 0477 2267311, 9846597311 വെബ്സൈറ്റ്: www.cempunnapra.org


