വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ 30 ന്
ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) പാറേമാവില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്ക്, കുക്ക്, ഫുള്‍ ടൈം സ്വീപ്പര്‍-(2), സെക്യൂരിറ്റി, ഫീമെയില്‍ തെറാപ്പിസ്റ്റ്, പഞ്ചകര്‍മ്മ അസിസ്റ്റന്റ് തസ്തിക കളിലേക്ക് മെയ് 29 ന് നടത്താല്‍ നിശ്ചയിച്ച വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ 30 ന് നടത്തും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 24 ന് വൈകുന്നേരം 5 മണിക്കകം അപേക്ഷ നല്‍കണം. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ജൂണ്‍ 30 ന് രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862232420, 9446370958
താത്കാലിക നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഡി.ഡി.ആർ.ടി./ബി എം ആർ ടി / ബി.എസ്.സി ,ആർ ടി.ടി. എന്നിവയാണ് യോഗ്യതകൾ . ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജൂൺ 30-ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ: 0486-2386000


