തൃശ്ശൂർ ജില്ലയിൽ ഹോം ഗാർഡ് നിയമനം
തൃശ്ശൂർ ജില്ലയിലെ ഹോം ഗാർഡ് ഒഴിവുകളിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായ നല്ല ശാരീരിക ക്ഷമതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആർമി, നേവി, എയർഫോഴ്‌സ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, ഐ.ടി.ബി.പി, എൻ.എസ്.ജി, എസ്.എസ്.ബി, അസാം റൈഫിൾസ് തുടങ്ങിയ സൈനിക/അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫയർ ആന്റ് റെസ്ക്യൂ സർവീസസ്, എക്സൈസ്, ഫോറസ്റ്റ് എന്നീ സംസ്ഥാന സർവീസുകളിൽ നിന്നും വിരമിച്ച പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. 35-നും 58-നും ഇടയിലാണ് പ്രായപരിധി. പോലീസ് കമ്മീഷണർ ചെയർമാനും, സൈനിക വെൽഫെയർ ഓഫീസർ മെമ്പറും, ജില്ലാ ഫയർ ഓഫീസർ കൺവീനറുമായ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഹോം ഗാർഡ് തസ്തികയിലേക്ക് പരിഗണിക്കുന്നതിനായി അപേക്ഷകർ 100 മീറ്റർ ദൂരം 18 സെക്കൻഡിനുള്ളിൽ ഓടിയെത്തുക, മൂന്ന് കിലോമീറ്റർ ദൂരം 30 മിനിറ്റിനുള്ളിൽ നടന്നെത്തുക എന്നീ ശാരീരിക ക്ഷമതാ പരീക്ഷകളിൽ വിജയിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് യൂണിഫോം വാങ്ങുന്നതിനായി 3000/- രൂപ വീതവും ജോലി ചെയ്യുന്ന ദിവസങ്ങളിൽ പ്രതിദിനം 870/- രൂപ നിരക്കിൽ വേതനവും ലഭിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത അപേക്ഷാഫോം പൂരിപ്പിച്ച് തൃശ്ശൂർ ജില്ലാ ഫയർ ഓഫീസർക്കാണ് നൽകേണ്ടത്. അപേക്ഷാഫോമിന്റെ മാതൃക ജില്ലാ ഫയർ ഓഫീസിൽ ലഭ്യമാണ്. ജൂലൈ 22 വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ നമ്പർ: 9497920183


