പകർച്ചവ്യാധി പ്രതിരോധം : ആരോഗ്യ- ആയുഷ് വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കും

Jul 3, 2026
പകർച്ചവ്യാധി പ്രതിരോധം : ആരോഗ്യ- ആയുഷ് വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കും
health hipower committeee

തിരുവനന്തപുരം : പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യം ആയുഷ് വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കും. പകർച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കാൻ ആരോഗ്യവകുപ്പ് രൂപീകരിച്ച ഹൈപവർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത്  സംഘടിപ്പിച്ച വിദ്ധരുടെ  ശില്പശാലയിലാണ് ഇക്കാര്യം തീരുമാനിച്ചത്. പകർച്ചവ്യാധികൾ കാലാകാലങ്ങളിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി പ്രതിരോധം തീർക്കുന്നതിനുള്ള  നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശില്പശാലയുൾപ്പെടെയുള്ള അഭിപ്രായ രൂപീകരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ആയുഷ് വിഭാഗങ്ങളിൽ എത്തുന്ന രോഗികളിൽ സാംക്രമിക രോഗം സംശയിക്കുന്നവരെ അടിയന്തിരമായി മറ്റ് ആശുപത്രികളിലേയ്ക്ക് റഫർ ചെയ്യാനും രോഗികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പിൽ എത്തുന്നത് ഉറപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു.

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളും പോസ്റ്ററുകളും ആയുഷ് സ്ഥാപനങ്ങളിൽ  പ്രദർശിപ്പിക്കാനും യോഗത്തിൽ ധാരണയായി. ആരോഗ്യരംഗത്ത് സർക്കാർ- സ്വകാര്യമേഖലകൾ  ഒരുമിച്ച് പ്രവർത്തിക്കുന്ന ഫലപ്രദമാകുമെന്ന് യോഗം വിലയിരുത്തി.

ഹൈപവർ കമ്മിറ്റി ചെയർമാൻ ഡോ. എസ്.എസ്.ലാൽ അദ്ധ്യക്ഷത വഹിച്ചു.  ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി, അഡീഷണൽ ഡയറക്ടർ ഡോ.കെ.പി.റീത്ത, കേരള സി.ഡി.സി മേധാവി ഡോ. എ.അൽത്താഫ്, ആരോഗ്യവകുപ്പ് മുൻ ഡയറക്ടർമാരായ ഡോ.ശ്രീധർ, ഐ.എം.എ ദേശീയ വൈസ് പ്രസിഡന്റ് ഡോ.ആർ രമേഷ്, ഏകാരോഗ്യം ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഡി സഞ്ജയ്, ഐ.എം.എ പ്രസിഡന്റ് ഡോ.എം.എൻ മേനോൻ, ഡോ.എ.എസ്. പ്രദീപ്കുമാർ, ഡോ.പത്മമോഹൻ,  ആയൂർവേദ ചീഫ് മെഡിക്കൽ ഓഫീസർമാരായ ഡോ.പി.ആർ.ജയ, ഡോ. ദുർഗ പ്രസാദ്, ആയൂർവേദ റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ ഡോ.എസ്.ആനന്ദ്, ഹോമിയോ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ.മുഹമ്മദ് ഷാഫി, ഹോമിയോ മുൻ ഡി.എം.ഒ ഡോ.ദസ്തഗിർ തുടങ്ങിയവർ പങ്കെടുത്തു. ഹൈപവർ കമ്മിറ്റി കൺവീനർ ഡോ.ശ്രീജിത്.എൻ.കുമാർ, അംഗങ്ങളായ ഡോ.ആർ.അരവിന്ദ്, ഡോ.എൻ.സുൽഫി, ഡോ.ബിജു സോമൻ തുടങ്ങിയവർ ചർച്ചകൾ നയിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.