പിആർഡിയിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് : അവസാന തിയതി സെപ്റ്റംബർ 15
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സർവീസ് മാനേജ്മെൻറ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴിലുള്ള ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനലിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബർ 15. ജേണലിസത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ,ഡിഗ്രി, ഡിപ്ലോമ അല്ലെങ്കിൽ പബ്ലിക് റിലേഷൻസ് ആൻഡ് അഡൈ്വർടൈസിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ന്യൂ മീഡിയ അല്ലെങ്കിൽ സോഷ്യൽ മീഡിയ സ്റ്റഡീസിൽ ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. വീഡിയോ നിർമാണത്തിലും എഡിറ്റിംഗിലുമുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 2026 സെപ്റ്റംബർ 1ന് 30 വയസ് കവിയരുത്. അപേക്ഷകൾ ഓൺലൈനായി https://prism.prd.kerala.gov.in എന്ന ലിങ്ക് മുഖേന സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള വിശദനിർദേശങ്ങൾ prd.kerala.gov.in , cdit.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. ഇ-മെയിൽ അഡ്രസും ഫോൺ നമ്പരും ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിദ്യാഭ്യാസ യോഗ്യത, പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും സമർപ്പിക്കണം.


