തൊഴിൽ വായ്പ അപേക്ഷ ക്ഷണിച്ചു

Jun 23, 2026
തൊഴിൽ വായ്പ അപേക്ഷ ക്ഷണിച്ചു

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ മുഖേന നടപ്പിലാക്കുന്ന വിവിധ ബാങ്ക് ലിങ്ക്ഡ് സ്വയം തൊഴിൽ വായ്പ പദ്ധതികളായ കെസ്‌റു, നവജീവൻ, മൾട്ടി പർപ്പസ് ജോബ് ക്ലബ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. വായ്പ തുകയുടെ 20% മുതൽ 25% വരെ ഫ്രണ്ട് എൻഡ് സബ്‌സിഡി ലഭിക്കുന്നതാണ് ഈ പദ്ധതികളുടെ പ്രധാന ആകർഷണം. ജോബ് ക്ലബ് പദ്ധതി വഴി 21–45 പ്രായപരിധിയിലുള്ളവർക്ക് പരമാവധി 10 ലക്ഷം രൂപ വരെയും (25% സബ്‌സിഡി), 50–65 പ്രായപരിധിയിലുള്ളവർക്കായുള്ള നവജീവൻ പദ്ധതി വഴി 50,000 രൂപ വരെയും (25% സബ്‌സിഡി), കെസ്‌റു പദ്ധതി വഴി 21–50 പ്രായപരിധിയിലുള്ളവർക്ക് ഒരു ലക്ഷം രൂപ വരെയും (20% സബ്‌സിഡി) വായ്പ ലഭിക്കും. അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. താല്പര്യമുള്ളവർക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി അപേക്ഷ സമർപ്പിക്കാം. ഫോൺ: 0484-2422458