അക്രഡിറ്റഡ് എന്‍ജിനീയര്‍/ ഓവര്‍സിയര്‍ നിയമനം
പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍, ഓവര്‍സിയര്‍, കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. ആകെ 200 ഒഴിവുകളാണുള്ളത്. ഇതില്‍ 180 ഒഴിവുകള്‍ സിവില്‍ എന്‍ജിനീയര്‍/ഓവര്‍സിയര്‍ തസ്തികയിലേക്കും (ബി.ടെക്-സിവില്‍/ഡിപ്ലോമ-സിവില്‍/ഐ.ടി.ഐ-സിവില്‍) 20 ഒഴിവുകള്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലേക്കുമാണ് (ബി.ടെക്-കംപ്യൂട്ടര്‍ സയന്‍സ്/ബി.സി.എ/ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്/ഡിപ്ലോമ). 21നും 45നും ഇടയിലാണ് പ്രായപരിധി. ഒരു വര്‍ഷത്തേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപ ഓണറേറിയം ലഭിക്കും. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അതത് ജില്ലകളിലെ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് അല്ലെങ്കില്‍ ഐ.ടി.ഡി പ്രൊജക്ട് ഓഫീസ് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 19 വൈകുന്നേരം അഞ്ചിനകം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ www.stdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.


