വനിത ശിശു വികസന വകുപ്പ് മംഗല്യ പദ്ധതി – അപേക്ഷ ക്ഷണിക്കുന്നു

Jul 20, 2024
വനിത ശിശു വികസന വകുപ്പ് മംഗല്യ പദ്ധതി – അപേക്ഷ ക്ഷണിക്കുന്നു

             2024-25 സാമ്പത്തിക വർഷം വനിത ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കി വരുന്ന ബിപിഎൽ വിഭാഗത്തിൽപെടുന്ന പുനർവിവാഹം ചെയ്യുന്ന വിധവകൾക്കുള്ള ധനസഹായ പദ്ധതിയായ മംഗല്യ പദ്ധതിക്കായി ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു. അർഹരായ അപേക്ഷകർ http://schemes.wcd.kerala.gov.in എന്ന വെബ്.സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www.schemes.wcd.kerala.gov.in എന്ന വെബ്.സൈറ്റിൽ നിന്നോ അടുത്തുള്ള അങ്കണവാടികളിൽ നിന്നോ ഐസിഡിഎസ് കാര്യാലയങ്ങളിൽ നിന്നോ ലഭിക്കും. ഫോൺ - 04994 293060.