മാലിന്യമൂക്തം നവകേരളം ജനകീയ ക്യാമ്പയിൻ ബ്ലോക്ക്‌ തല ശില്പശാലകൾ ഉടൻ പൂർത്തിയാകും

Jul 19, 2024
മാലിന്യമൂക്തം നവകേരളം  ജനകീയ ക്യാമ്പയിൻ ബ്ലോക്ക്‌ തല ശില്പശാലകൾ ഉടൻ പൂർത്തിയാകും

                    മാലിന്യ മൂക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി 2025മാർച്ച്‌ മാസത്തോടെ സമ്പൂർണ്ണ വലിച്ചെറിയൽ മുക്ത ജില്ലയായി  കാസർഗോഡിനെ   മാറ്റാൻ  വിശദമായ കർമ്മപരിപാടികൾ തയ്യാറാക്കുന്നതിനു ബ്ലോക്ക്‌ ശില്പശാലകൾ ശനിയാഴ്ച പൂർത്തിയാക്കും 18ന് പരപ്പ, കാസറഗോഡ്,കാരഡുക്ക ബ്ലോക്കുകളിലും 19ന് മഞ്ചേശ്വരത്തും ശില്പശാല പൂർത്തിയായി 20ന് നീലേശ്വരത്തും കാഞ്ഞ ങ്ങാടും നടക്കുന്നു വാതിൽപടി ശേഖരണം യൂസർ ഫീ കളക്ഷൻ മാലിന്യ സംസ്കരണ സൗകര്യങ്ങൾ എന്നിവ പരിഗണിച്ചു ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നേടിയ സ്കോർ വിലയിരുത്തി ഓരോ തല ത്തിലും ഓഗസ്റ്റ് മാസത്തിൽ വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നത് കണ്ടെത്തി അവതരിപ്പിച്ചു നൂറു ശതമാനം ജൈവ മാലിന്യ സംസ്കരണവും അജൈവ മാലിന്യ വാതിൽപടി ശേഖരണം യൂസേർഫീ ശേഖരണം പൊതുവിടങ്ങളിലും ജലാശയങ്ങളിലും വലിച്ചെറിയൽ മൂക്തം എന്നിവയായിരുന്നു ശില്പശാല ചർച്ച വിഷയം എല്ലാ ബ്ലോക്കിലും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാർ ഉൽഘടനം ചെയ്തു ഡെപ്യൂട്ടി ഡയറക്ടർ ഹരിദാസ് കെ വീ ജില്ലാപ്ലാനിങ് ഓഫീസർ രാജേഷ് ടി നവകേരളം കോർഡിനേറ്റർ കെ ബാലകൃഷ്ണൻ, സുനിൽകുമാർ,സുഭാഷ് ടി, വി എച് കൃഷ്ണ, ഹരിദാസ് എം കെ, ശുചീത്വ മിഷൻ കോർഡിനേറ്റർ പി ജയൻ ,രാജരാമ സി, എംകെ വിജയൻ, അജയൻ പനയാൽ,മിഥുൻ ഗോപി എന്നിവർ ക്ലാസ്സ്‌ എടുത്തു ഓഗസ്റ്റ് അഞ്ചിനു മുൻപ് ഗ്രാമ പഞ്ചായത്ത്‌ തല യോഗം ചേരും