കാസർകോട് കടന്നൽ കുത്തേറ്റ് തൊഴിലാളികൾക്ക് പരിക്ക്
രാവിലെ മരം മുറിക്കാൻ പോയവർക്കാണ് കുത്തേറ്റത്.

വെള്ളരിക്കുണ്ട്: കാസർകോട് ബളാൽ അത്തിക്കടവിൽ വലിയ കടന്നലിന്റെ (കൊളവി) കുത്തേറ്റ് തൊഴിലാളികൾക്ക് പരിക്ക്. ബളാൽ അത്തിക്കടവിലാണ് സംഭവം. ഇന്ന് രാവിലെ മരം മുറിക്കാൻ പോയവർക്കാണ് കുത്തേറ്റത്. കനകപ്പള്ളിയിലെ ചാമക്കാലിൽ തോമസ് (55) ക്ലായിക്കോട് സ്വദേശി സുജിത്ത്(60) എന്നിവരെയാണ് ദേഹമാസകലം കുത്തേറ്റ് കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കല്ലം ചിറയിലെ കരീമിനെ (52) പരപ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മുതലാണ് മരം മുറിക്കാൻ ആരംഭിച്ചത്. ഇന്ന് രാവിലെ ബാക്കി ഭാഗം മുറിക്കുന്നതിനിടെയാണ് കുത്തേറ്റത്.