പൊന്നാനിയിൽ ചെല്ലാനം മോഡൽ കടൽ ഭിത്തി ഉടൻ ആരംഭിക്കണം - ശ്രീ കെ പി രാജേന്ദ്രൻ

പൊന്നാനിയിൽ ചെല്ലാനം മോഡൽ കടൽ ഭിത്തി ഉടൻ ആരംഭിക്കണം - ശ്രീ കെ പി രാജേന്ദ്രൻ

Jul 2, 2024
പൊന്നാനിയിൽ ചെല്ലാനം മോഡൽ കടൽ ഭിത്തി ഉടൻ ആരംഭിക്കണം -  ശ്രീ  കെ പി രാജേന്ദ്രൻ

പൊന്നാനിയിൽ ചെല്ലാനം മോഡൽ കടൽ ഭിത്തി ഉടൻ ആരംഭിക്കണം -  ശ്രീ  കെ പി രാജേന്ദ്രൻ 

പൊന്നാനി കടൽക്ഷോഭത്തിൽ തീരദേശവാസികളുടെ വീടുകളും സ്ഥലവും വിളകളും അവശ്യസാധനങ്ങളും എല്ലാം നഷ്ടപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. പൊന്നാനി മരക്കടവ് മുതൽ കാപ്പിരിക്കാട് വരെയുള്ള തീരദേശത്തുകാരുടെ ജീവിതം വളരെ ദുസഹം ആയിരിക്കുകയാണ്. ദുരിത ജീവിതം അനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്നതിന് വേണ്ടി അവരുടെ സംരക്ഷണത്തിനു വേണ്ടി ഇടതുപക്ഷ സർക്കാർ നിർമ്മിച്ച ചെല്ലാനം മോഡൽ കടൽഭിത്തി പൊന്നാനിയിൽ നിർമ്മിക്കാനുള്ള ശാസ്ത്രീയമായ പരിശോധനകൾ നടത്തി എത്രയും പെട്ടെന്ന് പ്രശ്നപരിഹാരത്തിന് ശാശ്വതമായ പരിഹാരം  സ്വീകരിക്കണമെന്ന് മുൻ റവന്യൂ വകുപ്പ് മന്ത്രിയും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ പി രാജേന്ദ്രൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

കടൽക്ഷോഭത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നാശനഷ്ടങ്ങൾ ഉണ്ടായവർക്കും ദുരിത ജീവിതം അനുഭവിക്കുന്നവർക്കും ഉടനെ നഷ്ടപരിഹാരം നൽകുന്നതിനും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും വേണ്ട നടപടികൾ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്ന് അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു. പൊന്നാനിയിലെ കടൽക്ഷോഭ പ്രദേശങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി രാജൻ, എ കെ ജബ്ബാർ, മുർഷിദുൽ ഹഖ്, ഇബ്രാഹിം പുതിയരുത്തി എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.